ഷിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു. ഒക്ടോബർ 2ന് വൈകിട്ട് 4ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മുൻ ഡി. ജി.പി ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു.
അഹിംസ, സത്യനിഷ്ഠ, സ്വയം പര്യാപ്തത എന്നിവയായിരുന്നു ഗാന്ധിയൻ ആശയങ്ങളുടെ ആധാരം എന്നും ഇന്നത്തെ ലോകത്തിൽ വർധിച്ചു വരുന്ന ഹിംസ, തീവ്രവാദം, യുദ്ധ ഭീഷണി എന്നിവയുടെ
പശ്ചാത്തലത്തിൽ ഗാന്ധിയൻ ആശയങ്ങൾ വളരെ പ്രസക്തമാണെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഫോമയുമായി തനിക്ക് ഉള്ള ദീർഘകാലത്തെ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിക്കുകയും ഫോമയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഗാന്ധിയൻ ആശയങ്ങൾ ചരിത്രത്തിന്റെ ഭാഗമല്ല, ഇന്നും സമൂഹത്തിന്റെ പല തലങ്ങളിലും പ്രായോഗികവും മാർഗദർശകവുമാണെന്ന് ജോൺസൻ കണ്ണൂക്കാടൻ തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഫോമയുടെ പ്രവർത്തനങ്ങൾക്ക് ഷിക്കാഗോയിലെ മലയാളി സമൂഹം നൽകുന്ന എല്ലാ സഹകരണത്തിനും ജോൺസൻ കണ്ണൂക്കാടൻ നന്ദി അറിയിച്ചു.
ഫോമാ സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ, നാഷണൽ കമ്മിറ്റി അംഗങ്ങൾ ആയ ജോർജ് മാത്യു കുരിശിങ്കൽ, സെൻട്രൽ റീജിയൻ കോ -ഓർഡിനേറ്റർ സാബു കട്ടപ്പുറം, ബിസിനസ് സമ്മിറ്റ് കൺവീനർ ജോൺ പാട്ടപതി, കേരളാ കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ബിസിനസ് സമ്മിറ്റ് കോ -കൺവീനർ സണ്ണി വള്ളിക്കളം എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ റീജിയൻ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു ഈ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ബിജു മുണ്ടക്കൽ പി.ആർ.ഓ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിശോധിക്കുന്നു; പ്രവാസികളെ ആശങ്കയിലാഴ്ത്തി ട്രംപ് ഭരണകൂടത്തിന്റെ
ഇറാഖിന് നൽകുന്ന ഡോളർ തടഞ്ഞ് അമേരിക്ക; ഇറാൻ അനുകൂല മിലിഷ്യകളെ പൂട്ടാൻ ട്രംപിന്റെ
അമേരിക്കയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ദാരുണമായി കൊല്ലപ്പെട്ടു; ആക്ടിവിസ്റ്റായ മകൾക്ക് ഗുരുതര പരിക്ക്
യുദ്ധഭീതിയ്ക്കിടെ ആശ്വാസം; ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി അമേരിക്ക, സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു!