ക്രോസ്സ്‌റോഡ്‌സ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്‌കാരങ്ങളുമായി ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ മാസ്റ്റർ പ്ലാൻ

FEBRUARY 25, 2026, 12:36 AM

ഡാളസ്: കാനഡ ടൊറൻഡോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രോസ്‌റോഡ്‌സ് ഷോർട് ഫിലിം മത്സരത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം മിന്നും വിജയങ്ങൾ കരസ്ഥമാക്കി.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്‌സ്, റവ. റെൻസി തോമസ് എന്നിവരടങ്ങിയ ജൂറി പാനൽ നിരവധി ഷോർട് ഫിലിമുകളിൽ നിന്നുമാണ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം അവതരിപ്പിച്ച  മാസ്റ്റർ പ്ലാൻ എന്ന ഹ്രസ്വചിത്രത്തിനു പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ലഭിച്ച പുരസ്‌കാരങ്ങൾ:

vachakam
vachakam
vachakam

മികച്ച നടി (Distinguished Atcress): റിനി ഷിബുമികച്ച സംവിധായകൻ (Distinguished Director): ക്രിസ്റ്റി നൈനാൻ പള്ളിക്കൽകമ്മ്യൂണിറ്റി ഇൻവോൾവ്‌മെന്റ് അവാർഡ് (Communtiy Involvement award)

മനുഷ്യസഹജമായ പോരാട്ടങ്ങൾക്കിടയിലും തെറ്റിദ്ധാരണകൾക്കിടയിലും ദൈവികമായ പദ്ധതികൾ എങ്ങനെ വെളിപ്പെടുന്നു എന്ന പ്രമേയമാണ് മാസ്റ്റർ പ്ലാൻ കൈകാര്യം ചെയ്യുന്നത്. വ്യക്തിപരമായ താല്പര്യങ്ങളും ദൈവഹിതവും തമ്മിലുള്ള സംഘർഷങ്ങളെയും, പൂർണ്ണമായ സമർപ്പണത്തിലൂടെ അനിശ്ചിതത്വങ്ങൾ എങ്ങനെ പ്രത്യാശയായി മാറുന്നുവെന്നും ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.

ശക്തമായ അഭിനയമുഹൂർത്തങ്ങളും വൈകാരികമായ ആഴവുമുള്ള ഈ ചിത്രം വിശ്വാസത്തെയും ദൈവിക നയിപ്പിനെയും കുറിച്ചുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. ഈ നേട്ടം ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിമാന നിമിഷമായി മാറി.

vachakam
vachakam
vachakam

അണിയറ പ്രവർത്തകർ:

രചന, സംവിധാനം, എഡിറ്റിംഗ്: ക്രിസ്റ്റി നൈനാൻ പള്ളിക്കൽ

ഡ്രമാറ്റർജി: റോബി പുതുപ്പള്ളി

vachakam
vachakam
vachakam

ക്യാമറ: ലിബിൻ മാത്യു, ജിബിൻ മാത്യു

പ്രോപ്‌സ് & ആർട്ട്: സോജി സാം

മേക്കപ്പ് സ്‌പെഷ്യലിസ്റ്റ്: റൂബിൻ ഫിലിപ്പ്

ഗാനരചന: ബിജോയ് ബാബു

സംഗീതം: ആരോൺ എബ്രഹാം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam