നിയമനിർമ്മാതാക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകി കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ്; കുറ്റം നിഷേധിച്ചു മുൻ FBI മേധാവി ജെയിംസ് കോമി

OCTOBER 8, 2025, 8:47 PM

അമേരിക്കൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (FBI)യുടെ മുൻ ഡയറക്ടർ ജെയിംസ് കോമി, നിയമനിർമ്മാതാക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകിയതിലും കോൺഗ്രസ് നടപടിയിൽ തടസം സൃഷ്ടിച്ചതിലും കുറ്റാരോപിതനായ കേസിൽ താൻ കുറ്റക്കാരനല്ലെന്ന് കോടതി മുൻപാകെ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ, വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ കോടതിയിൽ, കോമിയുടെ അഭിഭാഷകൻ പാട്രിക് ഫിറ്റ്സ്ജെറാൾഡ് അദ്ദേഹത്തിന് വേണ്ടി ഹാജരായി കുറ്റം നിഷേധിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തുറന്നടിക്കുന്ന തന്റെ കക്ഷിയെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് തെളിയിച്ച് കേസ് റദ്ദാക്കണമെന്ന് ആണ് താൻ ആവശ്യപ്പെടുന്നത് എന്നാണ് ഫിറ്റ്സ്ജെറാൾഡ് കോടതിയിൽ പറഞ്ഞത്.

ട്രംപ് തന്റെ അറ്റോർണി ജനറലിനോട് “കോമിക്കെതിരെ നടപടിയെടുക്കണം” എന്ന് ആവശ്യപ്പെട്ടതിനു കുറച്ച് ദിവസങ്ങൾക്കുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കോമിയുടെ അഭിഭാഷകർ വേഗത്തിൽ വിചാരണ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, ജനുവരി 5 ന് വിചാരണ തീയതി നിശ്ചയിച്ചു. വിചാരണ രണ്ടുമുതൽ മൂന്നുദിവസം വരെ നീണ്ടു നിൽക്കുമെന്നാണ് ഇരു കക്ഷികളും പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

വിചാരണയ്‌ക്ക് മുമ്പ് തന്നെ നിരവധി ഹർജികൾ സമർപ്പിക്കുമെന്നും, പ്രോസിക്യൂഷൻ “പകയോടെയായാണ്” കേസ് എടുത്തതെന്നും ഈ കേസ് കൈകാര്യം ചെയ്യാൻ നിയമിച്ച യു.എസ്. അറ്റോർണി നിയമവിധേയമായി നിയമിക്കപ്പെട്ടതല്ലെന്നും ഇതിനെതിരെ വാദിക്കുമെന്നും കോടതിയിൽ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

ജെയിംസ് കോമി 2013 മുതൽ 2017 വരെ FBI ഡയറക്ടറായിരുന്നു. ട്രംപിന്റെ ഭരണകാലത്ത് നാലാമത്തെ മാസം തന്നെയാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. അന്ന് കോമി റഷ്യയുടെ തിരഞ്ഞെടുപ്പ് ഇടപെടലും ട്രംപ് ക്യാമ്പയിനുമായി ബന്ധമുണ്ടോ എന്ന അന്വേഷണവും നടത്തി വരികയായിരുന്നു. നിയമനിർമ്മാതാക്കൾക്ക് തെറ്റായ വിവരങ്ങൾ നൽകി എന്നും കോൺഗ്രസ് നടപടിയിൽ തടസം സൃഷ്ടിച്ചെന്നും ആണ് കോമിക്കെതിരായ കുറ്റങ്ങൾ.

അതേസമയം "ഞാൻ നിരപരാധിയാണ്. ട്രംപ് ഒരു അധികാരം പിടിച്ചെടുത്ത ഒരു ഭരണാധികാരിയെപ്പോലെയാണ് പെരുമാറുന്നത്” എന്നാണ് സോഷ്യൽ മീഡിയയിലൂടെ കോമി പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam