ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചlതായി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചത്. അന്ന് ട്രംപിനൊപ്പം ഡേറ്റിങ്ങിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി പറഞ്ഞു. യുകെ മാധ്യമമായ ദി ടെലിഗ്രാഫിനോടാണ് ഇക്കാര്യം എമ്മ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്. ഫിലിം ഫെസ്റ്റിവലില്‍വെച്ച് സമഗ്ര സംഭാവനയ്ക്കുള്ള ലെപ്പേര്‍ഡ് ക്ലബ്ബ് പുരസ്‌കാരം അവര്‍ സ്വീകരിച്ചിരുന്നു. 1998ല്‍ 'പ്രൈമറി കളേഴ്സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു.
''ഞാന്‍ ഫോണ്‍ എടുത്ത ഉടനെ ഡൊണാള്‍ഡ് ട്രംപ് ആണെന്ന് ഇങ്ങോട്ടു പറഞ്ഞു. ഞാനാദ്യം കരുതി തമാശയാണെന്ന്. പിന്നെ ചോദിച്ചു എന്താണ് വേണ്ടതെന്ന്. എന്റെ മനോഹരമായ സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വന്നു താമസിക്കണമെന്നും ഒരുമിച്ചൊരു അത്താഴമാകാമെന്നുമായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. നോക്കിയിട്ടു തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് ആ കോള്‍ ഞാന്‍ അവസാനിപ്പിച്ചു.
എന്റെ വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ച് ഉത്തരവു പുറത്തുവന്നത് അന്നാണ് എന്ന എനിക്കു മനസ്സിലായത്. അതായത് എന്നെ ട്രംപ് നിരീക്ഷിച്ചിരുന്നു. എന്റെ ഫോണ്‍ നമ്പറും ട്രംപ് കണ്ടെത്തി. അത് സ്റ്റോക്കിങ് ആണ്. അന്ന് ട്രംപിനൊപ്പം ഡേറ്റിങ്ങിനു പോയിരുന്നെങ്കില്‍ ഒരു കഥ പറയാന്‍ ഉണ്ടായേനെ. എനിക്ക് അമേരിക്കയുടെ ചരിത്രം മാറ്റാന്‍ സാധിച്ചേനെ അവര്‍ കൂട്ടിച്ചേര്‍ത്തു. ഹാരിപോട്ടര്‍ സിനിമയിലെ പ്രഫസര്‍ സിബില്‍ ട്രെലാവണി എന്ന കഥാപാത്രത്തെ എമ്മ തോംപ്‌സണ്‍ അവതരിപ്പിച്ചിരുന്നു. മുമ്പ് നടി സല്‍മ ഹയേക്കും ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്