കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ കാലത്തിനു ചേരും വിധം അധുനികവത്കരിച്ചും വികസിപ്പിച്ചും ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർഥൃമാക്കുമെന്ന കേരള സർക്കാരിന്റെ മഹത്തായ സന്തേശത്തിലൂന്നി ഭാവി സങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ അവയേ സ്വീകരിക്കുവാൻ തയ്യാറെടുക്കുന്നു.
കേരള സർക്കാരിന്റെ ലോക കേരള സഭാ സെക്രട്ടറിയേറ്റും നോർക്കയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരു നെറ്റ് വർക്കിംഗ് ഫോറമാണ് പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് ലീഡർഷിപ്പ് മീറ്റ്.
പ്രമുഖ പ്രവാസികളായ സി.ഇ.ഒമാർ, വിദ്യാഭ്യാസ വിചഷണർമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, നൂതന ആശയക്കാർ തുടങ്ങിയ പ്രതിഭാശാലികളായവരുടെ അറിവുകളും അനുഭവ സമ്പത്തും, കാഴ്ചപ്പാടുകളും കേരളത്തിലെ നയരൂപകത്താക്കളുമായി ചേർന്ന് കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യ വികസനത്തിന് രൂപരേഖ തയ്യാറാക്കുവാനുമായി ഒരുമിക്കുന്നു.
ഈ പ്രൊഫഷണൽ ആൻഡ് ബിസിനസ്സ് ലീഡേർസ് മീറ്റിൽ അമേരിക്കയിൽ നിന്ന് ഫിലാഡൽഫിയാ ഹോളി ഫാമിലി യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റും, മിനസോട്ടാ സെന്റ് കാതറീൻ യൂണിവേഴ്‌സിറ്റി ഡീനുമായിരുന്ന ഡോ. ബിന്ദു ജയരാജ് ആലപ്പാട്ട് പങ്കെടുക്കുന്നു.
ചെന്നൈ ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ബിന്ദു ഷിക്കാഗോ സെന്റ് സേവ്യർ യൂണിവേഴ്‌സിറ്റിയിലെ ഇന്ററിം ഡീനുമായിരുന്നു.
റോയി മുളകുന്നം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
