അന്തരിച്ച യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ മൂത്ത മകന്‍ ഡഗ് മക്കെയ്ന്‍ അന്തരിച്ചു

MAY 24, 2026, 11:14 AM

വാഷിങ്ടണ്‍: അന്തരിച്ച പ്രമുഖ യു.എസ് റിപ്പബ്ലിക്കന്‍ നേതാവും അരിസോണ സെനറ്ററുമായിരുന്ന ജോണ്‍ മക്കെയ്‌ന്റെ മൂത്ത മകന്‍ ഡഗ് മക്കെയ്ന്‍ (66) അന്തരിച്ചു. മെയ് 20 നായിരുന്നു അന്ത്യം. ഡഗ് മക്കെയ്‌ന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത അദ്ദേഹത്തിന്റെ സഹോദരിയും പ്രശസ്ത ടിവി അവതാരകയുമായ മേഗന്‍ മക്കെയ്‌നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.

പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് യു.എസ് നാവികസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ച ഡഗ് മക്കെയ്ന്‍, ആറ് വര്‍ഷത്തോളം എ-6 ഇന്‍ട്രൂഡര്‍ വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം അമേരിക്കന്‍ എയര്‍ലൈന്‍സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റാവുകയും പിന്നീട് ക്യാപ്റ്റനായി ഉയരുകയും ചെയ്തു.

അലാസ്‌ഡെയര്‍ സ്വാന്‍സണിന്റെയും കരോള്‍ ഷെപ്പിന്റെയും മകനായ ഡഗിനെ, 1965-ല്‍ കരോള്‍ ഷെപ്പിനെ വിവാഹം കഴിച്ചതിന് ശേഷമാണ് ജോണ്‍ മക്കെയ്ന്‍ ദത്തെടുക്കുന്നത്. പിന്നീട് കരോളുമായുള്ള വിവാഹ മോചനത്തിന് ശേഷം ജോണ്‍ മക്കെയ്ന്‍ സിന്‍ഡി മക്കെയ്‌നെ വിവാഹം കഴിച്ചു.

'തന്റെ ജീവിതത്തിലുടനീളം വലിയ പിന്തുണ നല്‍കിയ, എപ്പോഴും സന്തോഷം പങ്കുവെച്ചിരുന്ന വ്യക്തിയായിരുന്നു ഡഗ്' എന്ന് മേഗന്‍ മക്കെയ്ന്‍ അനുസ്മരിച്ചു. ഡഗ് മക്കെയ്‌ന്റെ വിയോഗത്തില്‍ മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 40 വര്‍ഷമായി ഭാര്യയായ ആഷ്ലി ജാര്‍ഡിന്‍ മക്കെയ്ന്‍, മക്കളായ കരോളിന്‍, ഷെപ്പ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ 2018 ഓഗസ്റ്റ് 25-നാണ് മസ്തിഷ്‌കാര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam