വഴിയോര ഭവനരഹിതരോട് ഉടൻ നഗരം വിട്ടുപോകണമെന്നു ഡൊണാൾഡ് ട്രംപ്

AUGUST 10, 2025, 10:19 PM

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. അവർക്ക് താമസിക്കാൻ മറ്റ് സ്ഥലങ്ങൾ നൽകുമെങ്കിലും അത് തലസ്ഥാന നഗരിയിൽ നിന്ന് വളരെ ദൂരത്തായിരിക്കുമെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവിൽ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു.

ട്രംപിന്റെ പ്രസ്താവനകളെ ഡെമോക്രാറ്റിക് മേയർ മുരിയൽ ബൗസർ എതിർത്തു. നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ബൗസർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയെ ബാഗ്ദാദുമായി താരതമ്യം ചെയ്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും അവർ വിമർശിച്ചു.

vachakam
vachakam
vachakam

അതേസമയം, വാഷിംഗ്ടൺ ഡിസിയിലെ കൊലപാതക നിരക്ക് ഉയർന്നതാണെന്നും എന്നാൽ മൊത്തത്തിലുള്ള അക്രമസംഭവങ്ങൾ മുപ്പത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഫെഡറൽ ഡാറ്റ കാണിക്കുന്നു.

ഏകദേശം 3,782 ഭവനരഹിതർ വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 800 പേർ തെരുവുകളിലാണ് താമസിക്കുന്നത്.

വാഷിംഗ്ടൺ ഡിസി ഒരു സംസ്ഥാനമല്ലാത്തതിനാൽ, ഫെഡറൽ സർക്കാരിന് പ്രാദേശിക നിയമങ്ങളിൽ ഇടപെടാൻ അധികാരമുണ്ട്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam