ഖമേനിയുടെ 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിക്കണം; ആഹ്വാനവുമായി ഡൊണാള്‍ഡ് ട്രംപ്

JANUARY 17, 2026, 7:48 PM

വാഷിംഗ്ടണ്‍: ഇറാനില്‍ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  രാജ്യം ഭരിക്കാന്‍ ഇറാന്‍ നേതൃത്വം അടിച്ചമര്‍ത്തലിനെയും അക്രമത്തെയുമാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

അധികാരം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല, മറിച്ച്  താന്‍ യുഎസില്‍ ചെയ്യുന്നതുപോലെ രാജ്യം ശരിയായി ഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഖമേനിയെ ഒരു രോഗി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ നേതൃത്വം കാരണമാണ് ആ രാജ്യം ജീവിക്കാന്‍ ഏറ്റവും മോശമായ സ്ഥലമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമേനി പ്രതിജ്ഞയെടുത്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ മരണങ്ങള്‍ക്ക് ഖമേനി ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam