ന്യൂയോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡെന്‍വര്‍ അന്താരാഷ്ട്ര
വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഒരാള്‍ റണ്‍വേയില്‍
പ്രവേശിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിമാനത്താവള
അധികൃതര്‍. ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്ന ഫ്രോണ്ടിയര്‍
എയര്‍ലൈന്‍സ് വിമാനത്തിന് മുന്നിലേക്ക് ഇയാള്‍ പെട്ടെന്ന് ചാടുകയായിരുന്നു.
വിമാനം ഇടിച്ച് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൈക്കല്‍ മോട്ട്
(41) എന്ന വ്യക്തി റണ്‍വേയില്‍ പ്രവേശിച്ചത്.
ചൊവ്വാഴ്ച പുറത്തുവന്ന
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് ഒരു ആത്മഹത്യയാണെന്ന്
സ്ഥിരീകരിച്ചു. ഒന്നിലധികം സുരക്ഷാ വേലികള്‍ ഇയാള്‍ ലംഘിച്ചതായും
ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ സംഭവം വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ
മേഖലകളില്‍ ഉണ്ടാകുന്ന വീഴ്ചകളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക്
വഴിവെച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ റണ്‍വേ പരിസരത്ത്
അലഞ്ഞുതിരിയുന്നത് വ്യക്തമായിരുന്നു.
ഇത്രയും കര്‍ശനമായ സുരക്ഷയുള്ള
ഒരിടത്ത് ഒരാള്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞു എന്നത്
അധികൃതര്‍ പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
