വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാമൂഹ മാധ്യമങ്ങളില്‍ മറ്റൊരു രസകരമായ ചര്‍ച്ചകൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ട്രംപുമായി ചര്‍ച്ച നടത്തിയത് പുടിനല്ലെന്നും അത് അപരന്മാരില്‍ ഒരാളാണെന്നുമാണ് വാദം.
ചര്‍ച്ചയ്‌ക്കെത്തിയ പുടിന്റെ രൂപവും നടത്തവുമാണ് സാമൂഹികമാധ്യമങ്ങളില്‍ ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അലാസ്‌കയില്‍ എത്തിയ വ്യക്തിക്ക് കൂടുതല്‍ വീര്‍ത്ത കവിളുകളുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാര്‍ ഉണ്ടെന്ന തരത്തിലേക്കും ചര്‍ച്ചകള്‍ കൊഴുത്തു.
എത്തിയത് പുടിന്റെ അഞ്ചാമത്തെ അപരനാണെന്നാണ് ഒരരാളുടെ കമന്റ്. കവിളുകള്‍ കൂടുതല്‍ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുതിന്റെ പതിവ് നടത്തമല്ല കാണാന്‍ കഴിയുന്നതെന്നും കമന്റില്‍ പറയുന്നു. അദ്ദേഹം ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നുന്നു. എന്നതാണ് മറ്റൊരാളുടെ കണ്ടെത്തല്‍.
പുതിന്‍ തനിക്ക് പകരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ അപരന്മാരെ ഉപയോഗിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ പുതിയതല്ല. പല അവസരങ്ങളിലും, റഷ്യന്‍ പ്രസിഡന്റിനെ നിരീക്ഷിക്കുന്നവര്‍ അദ്ദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. പുടിന്റെ അപരന്മാര്‍ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്. ഒരു കൈ (സാധാരണയായി വലതുകൈ) അസ്വാഭാവികമായി ശരീരത്തോട് ചേര്‍ത്ത് നിശ്ചലമായി വെക്കുകയും മറ്റേ കൈ സാധാരണപോലെ വീശിയുമാണ് പുടിന്‍ നടക്കുന്നത്. ഇത് അനുകരിക്കാന്‍ പ്രയാസമാണെന്നും ഇത്തരത്തില്‍ അപരന്‍മാരെ തിരിച്ചറിയാന്‍ കഴിയുമെന്ന വാദവും ഇതിനിടെ സജീവമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്