ഷിക്കാഗോ സെന്റ് മേരീസിൽ ലാൻസ് ലൂക്കോസിനും റോയി ചേലമലയ്ക്കും അനുമോദനം

MAY 18, 2026, 7:44 AM

തന്റെ കലാസൃഷ്ടിക്ക് സംസ്ഥാന ദേശീയ അവാർഡ് നേടിയ ലാൻസ് ലൂക്കോസിനെയും ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ റോയി ചേലമലയിലിനെയും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ അനുമോദിച്ചു.

' എ ബനാന റിപ്പബ്ലിക് ' എന്ന തന്റെ ഒറിജിനൽ എഡിറ്റോറിയൽ കാർട്ടൂണിനാണ് ലാൻസ് ഇല്ലിനോയിസ് സംസ്ഥാനത്തും അമേരിക്കൻ ദേശീയ തലത്തിലും അവാർഡ് നേടിയത്. മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക അംഗങ്ങളായ ലൈജു, അനിറ്റ് ദമ്പതികളുടെ പുത്രനായ ലാൻസ് മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.


vachakam
vachakam
vachakam

ഷിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കൽ സെന്ററിൽ റെസ്പിറേറ്ററി, ഹൈപ്പർബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ആയ ജോസഫ് റോയി (റോയി ചേലമലയിൽ), ഡോക്ടറേറ്റ് നേടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ ആദ്യ മലയാളി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആണ്. നിലവിൽ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പി.ആർ.ഓ. ആയി സേവനം അനുഷ്ഠിക്കുന്നു.

മെയ് 10 ഞായറാഴ്ച 10 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ ലാൻസിനും റോയിക്കും ഇടവകയുടെ അനുമോദനം അറിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.


vachakam
vachakam
vachakam

അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam