ഷിക്കാഗോ മലയാളി അസോസിയേഷൻ മദേഴ്‌സ് നേഴ്‌സസ് ഡേ സെലിബ്രേഷൻ മെയ് 2 ശനി വൈകിട്ട് 7ന്

MAY 1, 2026, 12:26 AM

ഷിക്കാഗോ :ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026 മദേഴ്‌സ് നേഴ്‌സസ് ഡേ സെലിബ്രേഷൻ 2026 മെയ് 2 ശനിയാഴ്ച വൈകിട്ട് 7ന് നോർത്ത് ബ്രൂക്കിലുള്ള സെഞ്ചുറിയൻ ബാങ്കെറ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രശസ്ത നടി പ്രിയങ്ക നായർ ഉദ്ഘാടനം ചെയ്യുന്ന
ആഘോഷ പരിപാടികളിൽ നേഴ്‌സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡോ. ആനി എബ്രഹാം, ഡോ. ലിസി പീറ്റേഴ്‌സ്, ഡോ. രാജി തോമസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഹീലിംഗ് ഹാൻഡ്‌സ്, കെയറിങ് ഹാർട്‌സ് എന്ന വിഷയത്തിൽ ഊന്നിയുള്ളതാണ് ഈ വർഷത്തെ മദേഴ്‌സ് നേഴ്‌സസ് ഡേ ആഘോഷങ്ങളെന്ന് പരിപാടികളുടെ കോർഡനേറ്റർമാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോർജ് എന്നിവർ പറഞ്ഞു. പങ്കെടുക്കുന്ന എല്ലാ നേഴ്‌സസിനെയും അമ്മമാരെയും പരിപാടിയിൽ ആദരിക്കുകയും, നല്ല രീതിയിൽ വേഷം ധരിച്ച അമ്മമാരിൽ നിന്നു ഒരാളെ തിരഞ്ഞെടുത്ത്, അവർക്കു സമ്മാനം നൽകുകയും ചെയ്യും.

ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ നേഴ്‌സസിനെയും അമ്മമാരെയും ക്ഷണിക്കുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കോർഡിനേറ്റർമാരായ ഡോ. മധു വെണ്ണിക്കണ്ടം, ബീന ജോർജ് എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam