ഷിക്കാഗോ: 2025 അധ്യയന വർഷത്തിൽ ഹൈസ്‌കൂൾ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകി വരുന്ന വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2025ൽ ഹൈസ്‌കൂൾ തലത്തിൽ ഗ്രാജ്വെറ്റ് ചെയ്ത ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കാണ് പുരസ്‌കാരം ലഭിക്കുക.
ഈ പുരസ്‌കാരങ്ങൾക്ക് വേണ്ടി പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോ അവർക്കു വേണ്ടി രക്ഷിതാക്കളോ സ്‌കൂൾ ട്രാൻസ്‌ക്രിപ്റ്റ് /ഫൈനൽ റിപ്പോർട്ട് കാർഡിന്റെ കോപ്പി സഹിതം താഴെപ്പറയുന്ന ഇ-മെയിൽ അഡ്രസ്സിൽ ആഗസ്റ്റ് മാസം 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഏറ്റവും മികച്ച വിജയം നേടിയ മൂന്ന് വിദ്യാർത്ഥികളെ സെപ്തംബർ മാസം 7ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ വേദിയിൽ വച്ച് ആദരിക്കുകയും ക്യാഷ് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, പി.ആർ.ഒ ബിജു മുണ്ടക്കൽ, പുരസ്‌കാര നിർണ്ണയ കമ്മിറ്റി അംഗം ഡോ. സൂസൻ ചാക്കോ എന്നിവർ അറിയിച്ചു.
അപേക്ഷകൾ സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം: [email protected]
വിശദ വിവരങ്ങൾക്ക്: ജെസ്സി റിൻസി 773-322-2554, ആൽവിൻ ഷിക്കോർ 630-274-5423,
ബിജു മുണ്ടക്കൽ 773-673-8820, ഡോ.സൂസൻ ചാക്കോ 847-370-3556
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്