ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28ന് വൈകിട്ട് 6 മണിക്ക് ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ക്രിസ്മസ് ഗാനാലാപനം, സ്‌കിറ്റുകൾ, നൃത്തം ഉൾപ്പെടെ നിരവധി കലാപരിപാടികളോടു കൂടി നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ജോ വർഗീസ് മലയിൽ ക്രിസ്മസ് സന്ദേശം നൽകും. ഈ ആഘോഷപരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കോ -ഓർഡിനേറ്റർ വർഗീസ് തോമസ്, കോ -കോർഡിനേറ്റർമാരായ ഷൈനി ഹരിദാസ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ എന്നിവർ അറിയിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി
അമേരിക്കൻ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിപ്പിച്ചു
അമേരിക്കയിൽ രാഷ്ട്രീയ പോര് മുറുകുന്നു; ഇറാൻ വിഷയത്തിലെ പരാമർശങ്ങളെത്തുടർന്ന് ട്രംപിനെതിരെ വിമർശനവുമായി പ്രതിപക്ഷം