ഷിക്കാഗോയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരജവാന്മാരെ ആദരിച്ചു. ഇന്ത്യയുടെ വിവിധ സേനകളിൽ തങ്ങളുടെ ജീവൻ പോലും തൃണവൽക്കരിച്ചുകൊണ്ടും രാജ്യസേവനം ചെയ്ത വീരജവാന്മാരോട് നാം എന്നും കൃതജ്ഞതയുള്ളവരായിരിക്കണമെന്നും ആമുഖ പ്രസംഗത്തിൽ പ്രസിഡന്റും ജോർജ് പണിക്കർ പറഞ്ഞു. തുടർന്നു ഇന്ത്യയുടെ വായുസേനയിൽ സ്തുത്യർഹമായ സേവനം ചെയ്ത ജവാനും, ഐ.ഒ.സി മെമ്പറുമായ ജോർജ് മാത്യുവിനെ (ബാബു) പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ദേശസേവനത്തിന്റെ കർമ്മഭൂമിയിൽ വെച്ചു വീരസ്വർഗ്ഗം പ്രാപിച്ച ആ സംഖ്യം. രക്തസാക്ഷികളുടെ ജീവൻ തുടിക്കുന്ന സ്മരണകൾ ഉൾക്കൊള്ളുന്ന ഈ ദിവസത്തിൽ ഈ ചടങ്ങു സംഘടിപ്പിച്ചതിനെ ജോർജ് മാത്യു നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് തോമസ് മാത്യു പടന്നമാക്കൽ, പ്രൊഫസർ തമ്പി മാത്യു, എബ്രഹാം ജോർജ് (തമ്പി), അച്ചൻകുഞ്ഞ് മാത്യു, ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, ജോർജ് ജോസഫ് കൊടുകപ്പള്ളി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്