ടെക്‌സാസ്/കൊപ്പേൽ: വിശുദ്ധ അൽഫോസാമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947ൽ സ്ഥാപിതമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബർ 4നു നടക്കും.
കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയരായി ചുക്കാൻ പിടിക്കുന്നത്. അന്നേദിവസം ഇടവകയിൽ നടക്കുന്ന വിപുലവുമായ പരിപാടിയിൽ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ അറുനൂറോളം ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.
രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പരിപാടിയിൽ പങ്കെടുത്തു ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാർച്ച് പാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാതല ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെന്റ്. അൽഫോൻസാ അനിമേറ്റർ റോസ്‌മേരി ആലപ്പാട്ട്, ആൻ ടോമി (സൗത്ത് വെസ്റ്റ് സോൺ എക്‌സിക്യൂട്ടീവ് അംഗം) എന്നിവർ അറിയിച്ചു.
സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ മൂല്യങ്ങൾ മുൻ നിർത്തി കുട്ടികളുടെയും യുവജനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങൾക്കും വ്യക്തിത്വവികസനത്തിനും പ്രാധാന്യം നൽകുന്ന ഭാരതസഭയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായാണ് മിഷൻ ലീഗ്. ഷിക്കാഗോ രൂപതയിൽ 2022 ൽ തുടക്കം കുറിച്ച് അമേരിക്കയിലെ മറ്റു ഇടവകകളിലും യൂണിറ്റ് തല പ്രവർത്തനങ്ങൾ നടന്നു വരുന്നു.
രൂപതാ ചാൻസലർ റവ. ഡോ. ജോർജ് ദാനവേലിൽ (സി.എം.ൽ ഡയറക്ടർ), സിസ്റ്റർ ആഗ്‌നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടർ), സിജോയ് സിറിയാക് (പ്രസിഡന്റ്), ടിസൺ തോമസ് (സെക്രട്ടറി), ആൻ ടോമി (സൗത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ്), റോസ്‌മേരി ആലപ്പാട്ട് (കൊപ്പേൽ അനിമേറ്റർ) എന്നിവർ പരിപാടികൾ ഏകോപിക്കുന്നു.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
