ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായി ചാർലി കിർക്കിനെ വെടിവച്ച് കൊന്ന അക്രമി പിടിയിൽ. ട്രംപ് തന്നെയാണ് കൊലയാളിയെ പിടികൂടിയതായി വ്യക്തമാക്കിയത്.
ടെയ്ലർ റോബിൻസൻ എന്നാണ് അക്രമിയുടെ പേര്. കൊലയ്ക്കു പിന്നിലെ കാരണമെന്താണ് എന്നതടക്കം അറിയാനുള്ള അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റ് എഫ്ബിഐ ഉടൻ വിശദീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ട്രംപിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) യൂട്ട വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണ് വെടിയേറ്റ് മരിച്ചത്.
ചടങ്ങിനിടെ വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്ന വിഡിയോ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. ട്രംപിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ചാര്‍ലി കിര്‍ക്ക് യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമാണ്.
2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിന് ഒപ്പം നിര്‍ത്തുന്നതില്‍ ചാര്‍ലി കിര്‍ക്കിന്റെ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 31 വയസുമാത്രം പ്രായമുള്ള ചാര്‍ലി കിര്‍ക്ക് രാജ്യത്തെ യാഥാസ്ഥിതിക മുന്നേറ്റത്തിന്റെ പ്രധാന ആശയ പ്രചാരകരില്‍ ഒരാളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്