താമ്പാ (ഫ്‌ളോറിഡ): താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ മതബോധന ഞായറാഴ്ച സമുചിതമായി ആചരിച്ചു. അന്നേദിവസം വിശ്വാസ പരിശീലന അദ്ധ്യാപകരെ ആദരിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. വിശുദ്ധ കുർബാനക്ക് ഫാ. ജോസഫ് ഓലിക്കര കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര, വൈസ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ, അദ്ധ്യാപക പ്രതിനിധി അഞ്ചലിക് തോമസ് പാറയിൽ, മാതാപിതാക്കളുടെ പ്രതിനിധി രാജി പുതുപ്പറമ്പിൽ, വിദ്യാർത്ഥി പ്രതിനിധി ഡിലൻ മുടീകുന്നേൽ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്