നടക്കാനിറങ്ങിയ യുവതി 140 അടി ഉയരമുള്ള പാറക്കെട്ടില്‍ നിന്ന് വീണ് മരിച്ചു

APRIL 19, 2024, 5:42 AM

കാലിഫോര്‍ണിയ: അരിസോണയില്‍ ഭര്‍ത്താവിനും പിഞ്ചുകുഞ്ഞിനും ഒപ്പം നടക്കാനിറങ്ങിയ യുവതി 140 അടി ഉയരമുള്ള പാറക്കെട്ടില്‍ നിന്ന് വീണ് മരിച്ചു. കാലിഫോര്‍ണിയ സ്വദേശിനിയായ സൈനബ് ജോസഫ് എന്ന 40 കാരിക്കാണ് ദാരുണാന്ത്യം.

അരിസോണയിലെ ഒരു പര്‍വതത്തില്‍ ഭര്‍ത്താവിനും 1 വയസ്സുള്ള കുട്ടിക്കുമൊപ്പം  നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെ കാലിഫോര്‍ണിയ സ്വദേശിനിയായ സ്ത്രീ പാറയില്‍ നിന്ന് 140 അടി താഴ്ചയില്‍ വീണു മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

സൈനബ് ജോസഫിനെ (40) ഗുരുതരമായി പരിക്കേറ്റ നിലയില്‍ സെഡോണയിലെ ബിയര്‍ മൗണ്ടനില്‍ കണ്ടെത്തുകയായിരുന്നു. ഒരു കൂട്ടം കാല്‍നടയാത്രക്കാര്‍ നിലവിളി കേട്ട് അന്വേഷണത്തിനായി നിര്‍ത്തിയതായി യവാപായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ഒരു കാല്‍നടയാത്രക്കാരന്‍ ജോസഫിലെത്താന്‍ താഴ്ടയില്‍  ഇറങ്ങിയപ്പോള്‍ സംഘം 911 ലേയ്ക്ക് വിളിച്ചു. കാല്‍നടയാത്രക്കാരന്‍ അവളുടെ അരികില്‍ എത്തിയപ്പോള്‍ അവള്‍ ശ്വസിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം അവള്‍ മരിച്ചുവെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam