കാണാതായ 32 വയസ്സുള്ള ജാസ്മിൻ റോച്ചെസ്റ്ററിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ബോസ്റ്റൺ പോലീസ്

SEPTEMBER 1, 2025, 2:11 AM

ബോസ്റ്റൺ: മാറ്റപാനിൽനിന്ന് കാണാതായ 32 വയസ്സുള്ള ജാസ്മിൻ റോച്ചെസ്റ്ററിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ബോസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ്. 2025 ഓഗസ്റ്റ് 29ന് വെള്ളിയാഴ്ച രാത്രി ഏകദേശം 8:10ന് മാറ്റപാനിലെ 2 മേരിക്കനോൾ ടെറസിലുള്ള വീട്ടിൽ വെച്ചാണ് ജാസ്മിനെ അവസാനമായി കണ്ടത്.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ജാസ്മിന് 5 അടി 8 ഇഞ്ച് ഉയരവും ഏകദേശം 115 പൗണ്ട് ഭാരവുമുണ്ട്. അവസാനമായി കാണുമ്പോൾ വെള്ളയും കറുപ്പും നിറങ്ങളുള്ള ജംപ്‌സ്യൂട്ടും, ഇളം വെള്ള കാർഡിഗനും, പല നിറങ്ങളുള്ള ഹെയർ റാപ്പും ധരിച്ചിരുന്നു. കൈവശം ഒരു തവിട്ടുനിറമുള്ള പേഴ്‌സുമുണ്ടായിരുന്നു.

അതേദിവസം രാത്രി ക്വിൻസിയിലെ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ വെച്ച് ജാസ്മിനെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സൗത്ത് ബോസ്റ്റണിലെ കാസിൽ ഐലൻഡിനും കോൺലി ടെർമിനലിനും സമീപമുള്ള പ്രദേശങ്ങളിൽ ഇവർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

ജാസ്മിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911ലോ ഡിസ്ട്രി്ര്രക് ബി3 ഡിറ്റക്ടീവ്‌സിനെ 617-343-2286 എന്ന നമ്പറിലോ ഉടൻ അറിയിക്കണമെന്ന് ബോസ്റ്റൺ പോലീസ് അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam