എയര്‍ ഫോഴ്‌സ് അക്കാദമി ബിരുദദാന ചടങ്ങിനിടെ മുഖമടിച്ച് വീണ് ബൈഡന്‍

JUNE 2, 2023, 3:36 AM

കൊളറാഡോ: എയര്‍ ഫോഴ്‌സ് അക്കാദമി ബിരുദദാന ചടങ്ങിനിടെ വേദിയില്‍ മുഖമടിച്ച് വീണ് പ്രസിഡന്റ് ജോ ബൈഡന്‍. വിദ്യാര്‍ത്ഥികലെ അഭിസംബോധന ചെയ്ത ശേഷം വേദിയിലുണ്ടായിരുന്നവരുമായി ഹസ്തദാനം ചെയ്യാന്‍ നീങ്ങിയ പ്രസിഡന്റ് പൊടുന്നനെ തട്ടിമറിഞ്ഞു വീഴുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 

പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഒരു സാന്‍ഡ്ബാഗില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബെന്‍ ലാബോള്‍ട്ട് പറഞ്ഞു. 

ഓരോ തവണയും ബൈഡന്‍ വീഴുമ്പോള്‍ 80 കാരനായ പ്രസിഡന്റിന്റെ പ്രായാധിക്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. മുന്‍പ് എയര്‍ ഫോഴ്‌സ് വണ്ണിലേക്ക് കയറുമ്പോള്‍ പടിയിലും ഡെലാവറിലെ ബീച്ച് ഹൗസില്‍ ബൈക്ക് റൈഡ് ചെയ്യുന്നതിനിടയിലും ബൈഡന്‍ വീണിരുന്നു.  

vachakam
vachakam
vachakam

'അതിവേഗം പരിണമിക്കുന്ന ലോകത്തേ'ക്ക് എയര്‍ ഫോഴ്‌സ് അക്കാദമി ബിരുദധാരികളെ സ്വാഗതം ചെയ്യുന്നതായിരുന്നു ബൈഡന്റെ പ്രസംഗം. റഷ്യയുടെ ആക്രമണോല്‍സുകതയും ചൈനയുമായുള്ള യുഎസിന്റെ മല്‍സരവും അടക്കം വ്യാപകമാവുന്ന ആഗോള വെല്ലുവിളികളാണ് മുന്നിലുള്ളതെന്നും ബൈഡന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam