അറ്റോർണി ലാൽ വർഗീസ് രചിച്ച രണ്ടാമത് പുസ്തക പ്രകാശനം ഫെബ്രുവരി 11ന് മാരാമൺ റിട്രീറ്റ് സെന്ററിൽ

FEBRUARY 5, 2026, 9:05 PM

മാർത്തോമ്മാ സഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി ഡാളസിലെ അറ്റോർണി ലാൽ വർഗീസ് രചിച്ച 'A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന ഗ്രന്ഥം 2026 ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണിക്ക് മാരാമൺ റിട്രീറ്റ് സെന്ററിൽ പ്രകാശനം ചെയ്യും. മ

ലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്.

തിരുവനന്തപുരംകൊല്ലം ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമം വൈസ് ചെയർമാനുമായ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, കോട്ടയംകൊച്ചി ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമം ട്രസ്റ്റിയുമായ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, വടക്കേ അമേരിക്കയൂറോപ്പ് ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ എന്നിവരും സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാരും ചടങ്ങിൽ സംബന്ധിക്കും. വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പ്രവാസി മാർത്തോമ്മാ സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കുചേരും.

vachakam
vachakam
vachakam

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് പ്രവാസഭൂമികളിൽ വളരുന്ന യുവതലമുറയെ ലക്ഷ്യമിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. സഭയുടെ ഉത്ഭവം, പാരമ്പര്യം, ചരിത്രം, വിശ്വാസം, ആചാരങ്ങൾ, ആരാധനാക്രമം എന്നിവയെക്കുറിച്ച് പുതുതലമുറയ്ക്ക് ആഴത്തിലുള്ള അറിവ് പകരുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന മതവിമുഖത പ്രവാസി ക്രൈസ്തവ സമൂഹങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിൽ, സഭയുടെ ആത്മീയ പാരമ്പര്യം വരുംതലമുറയ്ക്ക് അവരുടെ ഭാഷയിൽ തന്നെ കൈമാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ രചനയ്ക്ക് പിന്നിൽ.

പുസ്തകത്തിന്റെ വിൽപനയിൽ നിന്നുള്ള മുഴുവൻ വരുമാനവും അന്തരിച്ച സഖറിയാസ് മാർ തിയോഫിലസ് തിരുമേനിയുടെ സ്മരണാർത്ഥം ശാന്തിഗിരി എൻഡൗമെന്റിലേക്ക് നൽകും.

vachakam
vachakam
vachakam

ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ എൻഡൗമെന്റ്, ആലുവ എടത്തല ശാന്തിഗിരി ആശ്രമ പരിസരത്തെ സ്‌കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനാണ് വിനിയോഗിക്കുന്നത്. ഈ സംരംഭത്തിന് ഏവരുടെയും പ്രാർത്ഥനയും പിന്തുണയും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam