മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തിൽ എഫ്.ബി.ഐ (FBI) അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പ്രതിയായ 55കാരൻ ആന്തണി കാസ്മിയർസാക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസംഗിച്ചുകൊണ്ടിരുന്ന ഇൽഹാൻ ഒമറിന് നേരെ പ്രതി സിറിഞ്ച് ഉപയോഗിച്ച് ദ്രാവകം തളിക്കുകയും വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തി. ഒമർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തളിച്ച ദ്രാവകം വിഷാംശമില്ലാത്തതാണെന്ന് (non-toxic) പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
'ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും തന്റെ പ്രവർത്തനം തുടരുമെന്നും' ഇൽഹാൻ ഒമർ വ്യക്തമാക്കി.
കുടിയേറ്റ വിഷയത്തിൽ മിനിയാപൊളിസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ ആക്രമണം. ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ ഇൽഹാൻ ഒമർ രൂക്ഷമായി വിമർശിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ ഫെഡറൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യം അധികൃതർ പരിഗണിച്ചുവരികയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും