യുഎസിലേക്ക് പോകുന്ന മിക്ക ഐഫോണുകളും ഇനി മുതൽ ചൈനയിൽ അല്ല നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കി ആപ്പിൾ. ഐഫോണുകളും മറ്റ് ആപ്പിൾ ഉത്പന്നങ്ങളും ഇനി ഇന്ത്യയിലും വിയറ്റ്നാമിലുമായി നിർമ്മിക്കും എന്നാണ് ആപ്പിളിന്റെ പ്രഖ്യാപനം.
ആപ്പിൾ പ്രഖ്യാപിച്ചതുപോലെ, ഇനി യുഎസിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കും. ഐപാഡുകളും ആപ്പിൾ വാച്ചുകളും വിയറ്റ്നാമിൽ നിർമ്മിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച നികുതി ഭാരം ഒഴിവാക്കാനാണ് ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആപ്പിളിന് ഈ തീരുവകളുടെ ഫലമായി ഈ പാദത്തിൽ ഏകദേശം $900 മില്യൺ അധിക ചെലവാകുമെന്ന് ആണ് കമ്പനി കണക്കാക്കുന്നത്. എന്നാൽ ട്രംപ് ഫോണുകളും കമ്പ്യൂട്ടറുകളും പുതിയ തീരുവകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇന്ത്യയും വിയറ്റ്നാമും ആണ് പുതിയ നിർമ്മാണ കേന്ദ്രങ്ങൾ എന്നാണ് ടിം കുക്ക് പറയുന്നത്. ഭാവിയിൽ യുഎസിൽ വിൽക്കാൻ പോകുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിക്കും എന്നും ഐപാഡും മാക്ക്, ആപ്പിൾ വാച്ച്, എയർപോഡ്സ് എന്നിവയും വിയറ്റ്നാമിൽ നിന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
വിൽപ്പനയുടെ എണ്ണം കുറഞ്ഞില്ല എന്നും വരുമാനം കഴിഞ്ഞ വർഷത്തേക്കാളൊപ്പം 5% ഉയർന്നു എന്നും $95.4 ബില്യൺ ആയി എന്നും അദ്ദേഹം കൂട്ടിചെർത്തു. അമസോൺ പോലുള്ള പ്ലാറ്റ്ഫോമുകളിലും കമ്പനിയുടെയും വിൽപ്പന നല്ല നിലയിൽ തുടരുകയാണ് എന്നും അമസോൺ CEO ആൻഡി ജാസ്സി പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്