അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ് കിക്കോഫ് ഫിലാഡൽഫിയായിൽ

MAY 13, 2026, 1:43 AM

ഫിലാഡൽഫിയ: സിറിയൻ ഓർത്തഡോക്‌സ് സഭ അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആസ്ഥാനത്ത് വച്ച് ജൂലൈ 22 മുതൽ 25 വരെ നടക്കുന്ന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ കിക്കോഫ് മെയ് 3ന് വിശുദ്ധ കുർബ്ബാനാനന്തരം ഫിലാഡൽഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ വച്ച് നടന്നു.

ഇടവക വികാരി റവ. ഫാദർ രാജൻ പീറ്റർ ഭദ്രാസനത്തിലെ സീനിയർ വൈദീകരിലൊരാളായ വന്ദ്യ ജോസ് ദാനിയേൽ പയറ്റേൽ കോറെപ്പിസ്‌കോപ്പയിൽ നിന്നും പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തദവസത്തിൽ അമേരിക്കൻ അതിഭദ്രാസന ജോയിന്റ് ട്രഷറാർ ബോബി കുര്യാക്കോസ് (ന്യൂജേഴ്‌സ്), കൗൺസിൽ അംഗങ്ങവായ റോയി മാത്യു (ന്യൂയോർക്ക്), സാബു സ്‌കറിയ (ഫിലാഡൽഫിയ) എന്നിവർ സന്നിഹിതരായിരുന്നു.

യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ നവാഭിഷിക്തനായ ആബൂർ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോൺഫറൻസിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.

vachakam
vachakam
vachakam


'യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ കണ്ടെത്തുവിൻ അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ'' (യെശയ്യ 55.6) എന്നുള്ളതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം.

കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും ആദ്യമായി അമേരിക്കയിലെത്തുന്ന ബാവ തിരുമനസ്സിന് നൽകപ്പെടുന്ന വമ്പിച്ച വരവേൽപ്പിന്റെ ക്രമീകരണത്തേക്കുറിച്ചും തദവസരത്തിൽ കൗൺസിൽ അംഗം ബോബി കുര്യാക്കോസ് വിശദീകരിച്ചു.

vachakam
vachakam
vachakam

കത്തീഡ്രൽ ദേവാലയത്തിന്റെ സമ്പൂർണ്ണ സഹകരണവും, പ്രാതിനിധ്യവും മുൻ വർഷങ്ങളിലേപ്പോലെ ഈ വർഷവും ഉണ്ടാകണമെന്ന് തദവസരത്തിൽ ഭദ്രാസന ഭാരവാഹികൾ ഓർമ്മിപ്പിച്ചു. നിരവധി കുടുംബങ്ങൾ തദവസരത്തിൽ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകി.


മെയ് 16-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് (236 O;d Tappan Rd, Old Tappan, NJ) വച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന്റെ ക്രമീകരണത്തേക്കുറിച്ചും, ഭദ്രാസനത്തിന്റെ ഫണ്ട് റെയിസിംഗിനുവേണ്ടി നടത്തുന്ന ഫുഡ് ഫെസ്റ്റിവൽ വമ്പിച്ച വിജയമാക്കി തീർക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും കൗൺസിൽ അംഗങ്ങൾ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

ന്യൂജേഴ്‌സിയിലെ ഓൾഡ് താപ്പാൻ ടൗൺഷിപ്പിന്റെ ഒരു ഉത്സവമായാണ് ഈ ഫുഡ്‌ഫെസ്റ്റിവൽ എല്ലാവർഷവും നടത്തിവരുന്നത്. ന്യൂജേഴ്‌സിയിലേും ഓൾഡ് താപ്പാൻ ടൗൺഷിപ്പിലെയും ഔദ്യോഗിക ഭാരവാഹികൾ, സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ ഉൾപ്പടെയുള്ള വലിയ ജനപങ്കാളിത്തം ഈ വർഷവും സംഘാടകർ പ്രതീക്ഷിക്കുന്നു.

കിക്കോഫ് പരിപാടികൾക്ക് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ വൈസ് പ്രസിഡന്റ് ഏലിയാസ് പോൾ, സെക്രട്ടറി ജെഫ് ജോർജ്, ട്രഷറാർ റ്റാണിയ തമ്പി, കൗൺസിൽ അംഗം സാബു സ്‌കറിയ, ഷാന ജോഷ്വ, റീബ ജേക്കബ്, ലിസി തോമസ്, റോളി എൽദോ, എൽദോസ് വർഗീസ്, ഡോ. മാത്യു ഇടിച്ചാണ്ടി, മാത്യൂസ് മഞ്ച, ജിമ്മി ജേക്കബ് ജോർജ്, ബാബു തോമസ്, വർഗീസ് പട്ടമ്മാടി, ജാൻസി പട്ടമ്മാടി തുടങ്ങിയവർ നേതൃത്വം നൽകി.

വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam