ഡാളസ് ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി ആരംഭിച്ചു

DECEMBER 5, 2025, 12:30 AM

ഡാളസ് : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്‌ഫോർട്ട് വർത്ത് (ഡിഎഫ്ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു.

നോർത്ത് ടെക്‌സാസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക. പ്രദേശത്തെ ഉപഭോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും. 5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 78 മൈൽ ചുറ്റളവിൽ ഡെലിവർ ചെയ്യും.

ചെലവ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.

vachakam
vachakam
vachakam

താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡിഎഫ്ഡബ്ല്യു പ്രദേശം ഡ്രോൺ കമ്പനികളെ ആകർഷിക്കുന്നുണ്ട്. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്.

വാക്കോ, സാൻ അന്റോണിയോ (ടെക്‌സാസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷിഗൺ), റസ്‌കിൻ (ഫ്‌ളോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam