ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഈസ്റ്റ് റിവറില്‍ ഞായറാഴ്ച ഉച്ചയോടെ സീപ്ലെയിന്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും അദ്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഈസ്റ്റ് ഹാംപ്ടണ്‍ വിമാനത്താവളത്തില്‍ നിന്നും മാന്‍ഹട്ടനിലെ ഏക സീപ്ലെയിന്‍ ടെര്‍മിനലായ സ്‌കൈപോര്‍ട്ടിലേക്ക് സര്‍വീസ് നടത്തിയ കോഡിയാക് 100 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
നദിയിലെ ശക്തമായ ഓളപ്പരപ്പിലേക്ക് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും വിമാനം കനത്ത ആഘാതത്തോടെ വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്തിന്റെ ചിറകുകളെ താങ്ങിനിര്‍ത്തുന്ന വിംഗ് സ്ട്രട്ട് ഒടിഞ്ഞുപോവുകയും വിമാനം ഭാഗികമായി വെള്ളത്തില്‍ താഴുകയും ചെയ്തു. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ഫോഴ്‌സ് (എഫ്.ഡി.എന്‍.വൈ) രക്ഷാബോട്ടുകളുമായി സ്ഥലത്തെത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തെടുത്തു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കുകളുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. യാത്രക്കാരെ മാറ്റിയ ശേഷം തകര്‍ന്ന വിമാനം ഫയര്‍ഫോഴ്‌സ് സംഘം നേരെയാക്കി ഡോക്കിലേക്ക് വലിച്ച് കയറ്റി. പൈലറ്റ് അയച്ച അടിയന്തര സഹായ സന്ദേശങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.വൈ.പി.ഡി ഹെലികോപ്റ്ററുകള്‍ എത്തുന്നതിന്റെ ഓഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) വിശദമായ അന്വേഷണം ആരംഭിച്ചു.
ഒരു മാസത്തിനിടെ ഈസ്റ്റ് റിവറില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സീപ്ലെയിന്‍ അപകടമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
