യുദ്ധം അബദ്ധമെന്ന് 69 ശതമാനം, പരാജയമെന്ന് 39 ശതമാനം; ഇറാനെതിരായ സൈനിക നടപടിയോട് മുഖം തിരിച്ച് അമേരിക്ക, സര്‍വേ ഫലം പുറത്ത്

MAY 1, 2026, 7:52 PM

വാഷിങ്ടന്‍: ഇറാനെതിരായ സൈനിക നടപടിയോട് മുഖം തിരിച്ച് അമേരിക്കന്‍ ജനത. യുദ്ധം തെറ്റായിപ്പോയെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നതായാണ് പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വാഷിങ്ടന്‍ പോസ്റ്റ്-എബിസി-ഇപ്സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ മനസ് തുറന്നത്. പങ്കെടുത്തവരില്‍ 61 ശതമാനം പേരും ഇറാന്‍ യുദ്ധം ഒരു അബദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനം ആളുകള്‍ മാത്രമാണ് സൈനിക നടപടിയെ പിന്തുണച്ചത്.

സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ ഇന്ധനവില വര്‍ധനവ് കാരണം യാത്രകള്‍ വെട്ടിക്കുറച്ചതായും 42 ശതമാനം പേര്‍ വീട്ടുചെലവുകള്‍ ചുരുക്കിയതായും വ്യക്തമാക്കി. കുറഞ്ഞ വരുമാനമുള്ളവരില്‍ ഈ പ്രതിസന്ധി അതിരൂക്ഷമാണ്. അനാവശ്യ വിദേശ യുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ വിട്ടുനിര്‍ത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നടപടികളെന്ന് 46 ശതമാനം പേര്‍ വിശ്വസിക്കുന്നു.

അതേസമയം യുദ്ധം വിജയിച്ചോ എന്ന ചോദ്യത്തിന് 39 ശതമാനം പേര്‍ പരാജയം എന്നാണ് മറുപടി നല്‍കിയത്. 19 ശതമാനം പേര്‍ മാത്രമാണ് വിജയം എന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 80 ശതമാനം അംഗങ്ങളും ഇപ്പോഴും യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam