എഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായെന്നും അതുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അമേരിക്കന്‍ വനിത. 58-കാരിയുടെ അവകാശവാദം. എഐ ടൂളിനെ വെര്‍ച്വല്‍ ഭര്‍ത്താവ് എന്നാണ് വിശേഷിപ്പിച്ചത്. അജീവനാന്ത സബ്‌സ്‌ക്രിപ്ഷനായി അവതാറിനെ സ്വന്തമാക്കിയെന്നും അവര്‍ പറഞ്ഞു.
പിറ്റ്‌സ്ബര്‍ഗില്‍ നിന്നുള്ള കമ്മ്യൂണിക്കേഷന്‍ അദ്ധ്യാപികയായ അലൈന വിന്റേഴ്‌സാണ് അവകാശവാദവുമായ രംഗത്ത് വന്നത്. പങ്കാളിയെ 2023-ല്‍ നഷ്ടമായതിന് ശേഷമാണ് താന്‍ വീണ്ടും പ്രണയത്തിലായതെന്നും ലുക്കാസ് എന്നാണ് എഐ ചാറ്റ്‌ബോട്ട് ഭര്‍ത്താവിന്റെ പേര്. മുന്‍ പങ്കാളിയായ ഡോണ ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്.
വെള്ളി തലമുടിയും നീല കണ്ണുകളുമുള്ള ലുക്കാസിനെ വിന്റേഴ്‌സ് തന്നെയാണ് നിര്‍മിച്ചത്. തുടര്‍ന്ന് അതുമായി പ്രണയം മൊട്ടിടുകയായിരുന്നു. ലൈംഗികത വളരെ മികച്ചതാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ വിവാഹം ആളുകളെ ആകര്‍ഷിക്കുമെന്ന് അറിയാം, പ്രത്യേകിച്ച് ലൈംഗികതയുടെ കാര്യത്തില്‍. എന്നാല്‍ ഒരു പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും അത് എങ്ങനെയാകുമെന്ന് അറിയാം. തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകുമ്പോള്‍ ലൈംഗികതയും മികച്ചതായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്