ന്യൂയോര്‍ക്ക്: വെസ്റ്റ് വിര്‍ജീനിയയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ നാല് ഇന്ത്യന്‍ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അംഗങ്ങളായ ആശ ദിവാന്‍ (85), കിഷോര്‍ ദിവാന്‍ (89), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് കാര്‍ അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ലൈം ഗ്രീന്‍ ടൊയോട്ട കാമ്രി കാര്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9.30 ഓടെ ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ കുത്തനെയുള്ള ഒരു പാറക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു. ബഫല്ലോയില്‍ നിന്ന് മാര്‍ഷല്‍ കൗണ്ടിയിലെ പ്രഭുപാദാസ് പാലസ് ഓഫ് ഗോള്‍ഡ് എന്ന ആത്മീയ കേന്ദ്രത്തിലേക്ക് പോകവെയാണ് അപകടം.
ജൂലൈ 29 ന് പെന്‍സില്‍വാനിയയിലെ ഒരു ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റില്‍ വെച്ചാണ് മുതിര്‍ന്ന പൗരന്മാരെ അവസാനമായി കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്