ഓക്ക്ലാന്‍ഡില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

MAY 17, 2026, 7:30 PM

കാലിഫോര്‍ണിയ: ഓക്ക്ലാന്‍ഡില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒന്നിലധികം കാറുകളിലും കാല്‍നടയാത്രക്കാരിലും വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് അപകടം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകട സ്ഥലത്ത് വെച്ചുതന്നെ മൂന്ന് പേര്‍ മരിച്ചതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഓക്ക്ലന്‍ഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇത് നിസ്സാരമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രൈവറുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

അപകടത്തില്‍ മരണപ്പെട്ടവരുടെ വിയോഗത്തില്‍ മേയര്‍ ബാര്‍ബറ ലീ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു. ഇരകള്‍, അവരുടെ കുടുംബങ്ങള്‍, പ്രിയപ്പെട്ടവര്‍, ഈ അപകടം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമാണ് തങ്ങളുടെ ഹൃദയമെന്ന് ബാര്‍ബറ ലീ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam