ന്യൂയോർക്ക് സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധം; 150 ലധികം പേർ  അറസ്റ്റിൽ 

APRIL 23, 2024, 6:50 PM

ന്യൂയോർക്ക്:  ന്യൂയോർക്ക് സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ 150 ലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

മാൻഹട്ടൻ കാമ്പസിൽ പ്രതിഷേധം കനത്തതോടെ അധികൃതർ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിനോട് അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയുമടക്കം  അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 

കൊളംബിയ സർവ്വകലാശാലയിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികളടക്കം നൂറിലധികം പേരെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യാലേ യൂണിവേഴ്സിറ്റി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം വർദ്ധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്ന കമ്പനികളിൽ നിന്ന് സർവകലാശാലകൾ പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam