ഇന്ന് ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഫയലുകള്‍ പങ്കിടുന്നതിനുള്ള ഒരു പ്രധാന ടൂൾ കൂടിയാണ് വാട്‍സ്ആപ്പ്. ഒന്നിലധികം സജീവ ഗ്രൂപ്പുകളിൽ അംഗങ്ങളായിരിക്കും ഇന്ന് ഒട്ടുമിക്ക വാട്‍സ്ആപ്പ് ഉപയോക്താക്കളും.
പലർക്കും ഓരോ ദിവസവും ഡസൻ കണക്കിന് മീഡിയ ഫയലുകൾ ലഭിക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുമ്പോൾ അത് ഫോൺ സ്റ്റോറേജ് ശേഷിയെ ബാധിക്കുന്നു. ഇതിന് ഒരു പരിഹാരമെന്നോണം ഫോണിൽ സ്റ്റോറേജ് സ്‌പെയ്‌സ് ലഭിക്കാനായി വാട്ട്‌സ്ആപ്പ് പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു.
ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന 'ഡൗൺലോഡ് ക്വാളിറ്റി' ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
പുതിയ ഫീച്ചര്‍ ആൻഡ്രോയ്‌ഡ് പതിപ്പ് 2.25.18.11-നുള്ള വാട്‍സ്ആപ്പ് ബീറ്റയിലാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് വാട്‍സ്ആപ്പ് അപ്‌ഡേറ്റുകളുടെ ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു.
ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഇൻകമിംഗ് മീഡിയ ഫയലുകളുടെ ഗുണനിലവാരം എച്ച്‌ഡി അല്ലെങ്കിൽ എസ്‍ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗൂഗിൾ ഫോട്ടോസ് 'പാർട്ണർ ഷെയറിംഗ്'; പ്രിയപ്പെട്ടവർക്കായി ഓർമ്മകൾ തൽക്ഷണം പങ്കുവെക്കാം
വൈദ്യുതി ബില്ല് കണ്ട് ഞെട്ടേണ്ട; 'മാറ്റർ' സാങ്കേതികവിദ്യയിലൂടെ സ്മാർട്ട് ഹോമുകൾ ഇനി ലാഭത്തിന്റെ
ഐഫോൺ 18 പ്രോ ഉടൻ വിപണിയിലേക്ക്; പുത്തൻ നിറങ്ങളും അത്യാധുനിക ഡിസ്പ്ലേയുമായി ആപ്പിളിന്റെ
കാഴ്ചപരിമിതിയുള്ളവർക്കും ഇനി സ്മാർട്ട് ആകാം; പ്രെസ്ക്രിപ്ഷൻ ലെൻസുകളുമായി മെറ്റയുടെ പുതിയ റേ-ബാൻ സ്മാർട്ട്