തേർഡ് പാർട്ടി ആൻഡ്രോയിഡ് ബ്രൗസറുകളുടെ സഹായത്തോടെ പശ്ചാത്തലത്തിൽ വീഡിയോ പ്ലേ ചെയ്തിരുന്ന സംവിധാനം യൂട്യൂബ് നിര്‍ത്തലാക്കി. യൂട്യൂബ് പ്രീമിയം ഉള്ളവർക്ക് മാത്രം ലഭിക്കുന്ന ഈ ഫീച്ചറാണ് പലരും വളഞ്ഞ വഴിയിലൂടെ ഉപയോഗപ്പെടുത്തിയിരുന്നത്.
യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ വഴി ബാക്ക്‌ഗ്രൗണ്ട് പ്ലേബാക്ക് പോലുള്ള നിരവധി സൗകര്യങ്ങൾ ലഭ്യമാണെങ്കിലും, ഇതുവരെ ചില ഉപയോക്താക്കൾ Edge, Vivaldi, Brave, Samsung Internet തുടങ്ങിയ തർഡ് പാർട്ടി ബ്രൗസറുകൾ ഉപയോഗിച്ച് സ്‌ക്രീൻ ഓഫ് ചെയ്തോ ബ്രൗസർ മിനിമൈസ് ചെയ്തോ യൂട്യൂബ് ഓഡിയോ കേൾക്കുകയായിരുന്നു.
PiunikaWeb ഉപയോക്താക്കളെ ഉദ്ധരിച്ച് Android Authority പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ബ്രൗസർ മിനിമൈസ് ചെയ്തതോടെ യൂട്യൂബ് വീഡിയോയുടെ ഓഡിയോ പൂർണ്ണമായി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഭൂരിഭാഗം പരാതികളും Samsung Internet ഉപയോഗിക്കുന്ന ഫ്രീ യൂട്യൂബ് ഉപയോക്താക്കളിൽ നിന്നാണെങ്കിലും, Vivaldi, Edge തുടങ്ങിയ ബ്രൗസറുകളെയും പ്രശ്നം ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചിലർക്ക് “MediaOngoingActivity” എന്ന നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മീഡിയ കൺട്രോളുകൾ അപ്രത്യക്ഷമാകുന്നതായും പറയുന്നു.
സാംസങ് ഇൻ്റർനെറ്റ്, ബ്രേവ്, അല്ലെങ്കിൽ വിവാല്ഡി പോലുള്ള ബ്രൗസറുകളിൽ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ യൂട്യൂബ് ഓപ്പൺ ചെയ്യുന്നത് തന്നെ പലപ്പോഴും വീഡിയോകളും ഓഡിയോകളും പശ്ചാത്തലത്തിൽ (background) പ്ലേ ചെയ്യാനോ സ്‌ക്രീൻ ഓഫ് ചെയ്‌താലും കേള്‍ക്കാനോ വേണ്ടിയായിരുന്നു. എന്നാല്‍ ഇനി ഇതിലൂടെ പ്ലേ ചെയ്താലും ബ്രൗസർ മിനിമൈസ് ചെയ്താൽ ഓഡിയോ തടസ്സപ്പെടും. മിനിമൈസ് ചെയ്ത് കാണുകയോ കേള്‍ക്കുകയോ വേണമെന്നുണ്ടെങ്കില്‍ ക്യാഷ് കൊടുക്കണമെന്ന് ചുരുക്കം.
എന്നാൽ യുട്യൂബിന്റെ ബ്ലോക്കിനെ മറികടക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അപ്‌ഡേറ്റ് തന്നെ ബ്രേവ് പുറത്തിറക്കിയതായും പറയുന്നുണ്ട്. എന്നാൽ എത്രത്തോളം ഫലപ്രദമായി തടയാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ കമ്പ്യൂട്ടറുകൾ ഇനി കളയേണ്ട; വെറും 3 ഡോളറിന് വിൻഡോസ് ലാപ്ടോപ്പുകൾ പുത്തനാക്കാൻ
ഐഫോൺ പ്രേമികൾ ആവേശത്തിൽ; ഐഫോൺ 18 പ്രോ വിവരങ്ങൾ പുറത്ത്, ഒപ്പം വിപണി
പഴയ കിൻഡിൽ ഉപയോഗിക്കുന്നവർ ജാഗ്രതൈ; ആമസോൺ സ്റ്റോർ സേവനങ്ങൾ ഉടൻ നിർത്തലാക്കുന്നു
ഗൂഗിളിനും മുകളിൽ എഐ സർച്ച് വരുന്നു; ഡിജിറ്റൽ ലോകത്ത് പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി