ഇനി ലഭിക്കാനുള്ളത് ഇൻ-സ്‌പേസിന്റെ അനുമതി; സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് 

JUNE 5, 2025, 2:43 AM

ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് സാറ്റലൈറ്റ് നെറ്റ്‌വർക്കായ സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റ്‌കോം സേവനങ്ങൾ ആരംഭിക്കുന്നതിലേക്ക് ഒരു പടി കൂടി അടുത്ത്. 

ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇനി, ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (INSPACI) നിന്ന് അനുമതി നേടേണ്ടതുണ്ട്. ഇത് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഭ്യന്തര, വിദേശകാര്യ, ബഹിരാകാശ മന്ത്രാലയങ്ങളിലെ അടക്കം അംഗങ്ങളടങ്ങുന്ന ഇൻ-സ്‌പേസിന്റെ മന്ത്രിതല സമിതി അനുമതി നൽകിയാൽ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾക്ക് ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കാനാകും.

vachakam
vachakam
vachakam

മൂന്ന് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ശേഷമാണ് സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിക്കുന്നത്. ജിഎംപിസിഎസ് ലൈസൻസിനുള്ള രേഖകളിൽ ഒപ്പുവയ്ക്കാൻ സ്റ്റാർലിങ്കിന്റെ ഉദ്യോഗസ്ഥർ വരുംദിവസങ്ങളിൽ രാജ്യത്തെത്തുമെന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam