ഗൂഗിൾ ജെമിനി കട്ടപുറത്താകുമോ? സാംസങ് ഭരിക്കുക ഇനി പെർപ്ലെക്സിറ്റി എഐ 

JUNE 2, 2025, 10:43 PM

നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് സുപ്രധാനമായ നീക്കത്തിനരികിലാണ് സാംസങ്. സാംസങ്ങിന്റെ ഭാവി സ്മാർട്ട്‌ഫോണുകളിൽ പെർപ്ലെക്സിറ്റി എഐ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കമ്പനി നടത്തിവരികയാണെന്ന് റിപ്പോർട്ട്. 

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പ് ആയ പെര്‍പ്ലെക്‌സിറ്റിയുടെ എഐ മോഡലുകള്‍ ഏറെ മുൻപന്തിയിലാണ്‌. സാംസങ്ങും പെര്‍പ്ലെക്‌സിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍, സാംസങ്ങിന്റെ ഭാവി സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിള്‍ ജെമിനൈക്ക് പകരം പെര്‍പ്ലെക്‌സിറ്റി എഐയ്ക്കായിരിക്കും സ്ഥാനം. 

ബ്രൗസർ, ബിക്‌സ്‌ബി വെർച്വൽ അസിസ്റ്റന്റ്, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ പെർപ്ലെക്സിറ്റി എഐയുടെ കഴിവുകൾ ഉൾപ്പെടുത്തുക എന്നതാണ് സാംസങ്ങിന്റെ പദ്ധതി.

vachakam
vachakam
vachakam

2026-ല്‍ പുറത്തിറങ്ങാനിടയുള്ള ഗാലക്‌സി എസ്26 സീരീസില്‍ പെര്‍പ്ലെക്‌സിറ്റി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചര്‍ച്ചകളില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. സാംസങ്ങിന്റെ എഐ നയത്തില്‍ വലിയൊരു മാറ്റത്തിനാവും ഈ നീക്കം തുടക്കമിടുക എന്നാണ് വിലയിരുത്തൽ. 

നിലവില്‍ സാംസങ് ഫോണുകളിലെ ഗാലക്‌സി എഐ ഫീച്ചറുകള്‍ക്ക് വേണ്ടി കമ്പനി ആശ്രയിക്കുന്നത് ഗൂഗിളിന്റെ ജെമിനൈ എഐയെ ആണ്. പെര്‍പ്ലെക്‌സിറ്റിയുമായി പങ്കാളിത്തത്തിലായാല്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് കുറയും.

അതേസമയം, പെര്‍പ്ലെക്‌സിറ്റിയും മോട്ടോറോളയും ഇതിനകം തന്നെ എഐ അസിസ്റ്റന്റ് സൗകര്യത്തിന് വേണ്ടിയുള്ള കരാറിലെത്തിയിട്ടുണ്ട്. മോട്ടോറോളയുടെ റേസര്‍ 60, റേസര്‍ 60 അള്‍ട്ര മോഡലുകളിലെ എഐ അസിസ്റ്റന്റിന് ശക്തി പകരുന്നത് പെര്‍പ്ലെക്‌സിറ്റിയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam