രോഗിയുടെ മുഖം വിശകലനം ചെയ്ത് അവരുടെ ആരോഗ്യം വിശകലനം ചെയ്യാൻ ഡോക്ടർമാരെ സഹായിക്കുന്ന എഐ ടൂൾ വന്നിരിക്കുന്നു. ഫേസ് ഏജ് എന്ന് വിളിക്കപ്പെടുന്ന ഇത്, മെഡിക്കൽ പ്രൊഫഷണലുകൾ 'ഐബോൾ ടെസ്റ്റ്' എന്ന് വിളിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത്, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താൻ കഴിയും.
ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ എന്ന ലാഭേച്ഛയില്ലാത്ത ആരോഗ്യ സംരക്ഷണ സംരംഭമാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. ഡോക്ടർമാർക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം നടത്തുമെന്ന് നിർമ്മാതാക്കൾ പറയുന്നു.
ഒരു സെൽഫിയിലൂടെ ഒരാളുടെ ബയോളജിക്കൽ വയസ്സ് വിശകലനംചെയ്ത് പറയാൻ സാധിക്കുന്ന ഒരു ഡീപ് ലേണിങ് അൽഗോരിതമാണ് ഫേസ് ഏജ്. രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ നൽകുന്നതിൽ ബയോളജിക്കൽ ഏജ് സുപ്രധാനമാണ്.
ഉദാഹരണത്തിന്, ഒരു അർബുദ രോഗിക്ക്, അയാളുടെ ജന്മദിനാടിസ്ഥാനമായ വയസ്സിനേക്കാൾ കുറവാണ് ബയോളജിക്കൽ ഏജ് എങ്കിൽ കടുപ്പമേറിയ ചികിത്സകൾ ഡോക്ടർക്ക് നിർദേശിക്കാൻ കഴിയും. അത്തരം ചികിത്സകൾ താങ്ങാനുള്ള ആരോഗ്യം രോഗിക്ക് ഉണ്ടെന്ന് ഡോക്ടർക്ക് മനസ്സിലായത് ബയോളജിക്കൽ ഏജ് വിലയിരുത്തിയതിൽകൂടി ആണ്.
60 വയസ്സു മുതലുള്ള, ആരോഗ്യവാൻമാരാണെന്ന് കരുതുന്ന 9000 പേരുടെ ഫോട്ടോകൾ നൽകിയാണ് ഫേസ് ഏജിനെ പരിശീലിപ്പിച്ചത്. വിക്കിമീഡിയ, സിനിമ ഡാറ്റാബേസായ ഐ.എം.ഡി.ബി തുടങ്ങിയവയിൽനിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളായിരുന്നു അത്. UTKFace എന്ന ഡേറ്റാസെറ്റിൽനിന്നുള്ള, 116 വയസ്സു വരെയുള്ളവരുടെ ചിത്രങ്ങളും പരിശീലനത്തിനായി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ കമ്പ്യൂട്ടറുകൾ ഇനി കളയേണ്ട; വെറും 3 ഡോളറിന് വിൻഡോസ് ലാപ്ടോപ്പുകൾ പുത്തനാക്കാൻ
ഐഫോൺ പ്രേമികൾ ആവേശത്തിൽ; ഐഫോൺ 18 പ്രോ വിവരങ്ങൾ പുറത്ത്, ഒപ്പം വിപണി
പഴയ കിൻഡിൽ ഉപയോഗിക്കുന്നവർ ജാഗ്രതൈ; ആമസോൺ സ്റ്റോർ സേവനങ്ങൾ ഉടൻ നിർത്തലാക്കുന്നു
ഗൂഗിളിനും മുകളിൽ എഐ സർച്ച് വരുന്നു; ഡിജിറ്റൽ ലോകത്ത് പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി