സമ്പത്തിന്റെ 99 ശതമാനവും ആഫ്രിക്കയ്ക്കായി ദാനം ചെയ്യാൻ ബില്‍ ഗേറ്റ്‌സ്

JUNE 3, 2025, 9:41 AM

സമ്പത്തിന്റെ 99 ശതമാനവും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്യാന്‍  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

ആഫ്രിക്കയിലെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് സമ്പത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്പത്തിന്റെ ഒരു ശതമാനം മാത്രമാകും തന്റെ മക്കള്‍ക്ക് നല്‍കുകയെന്ന് അദ്ദേഹം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 2045 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ അഞ്ചാമത്തെ ധനികനായ ബില്‍ ഗേറ്റ്‌സിന്റെ സമ്പത്ത് നിലവില്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് പ്രകാരം 175 ബില്യണ്‍ (17500 കോടി) ഡോളറാണ്. 2045 ആകുമ്പോഴേക്കും ഇത് ഏകദേശം 200 ബില്യണ്‍ (20,000 കോടി) ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2045 ഓടെ തന്റെ സമ്പത്തിന്റെ 99 ശതമാനവും സംഭാവന ചെയ്യുമെന്ന് കഴിഞ്ഞമാസമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും തടയാന്‍ കഴിയുന്ന മരണങ്ങള്‍ അവസാനിപ്പിക്കുക, അടുത്ത തലമുറ മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ വളരുമെന്ന് ഉറപ്പാക്കുക, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്നീ മൂന്ന് മുന്‍ഗണനകളാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam