ഉറങ്ങിപ്പോയാല്‍ തിരിച്ചറിയും; എയര്‍പോഡിൽ 'ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷൻ ഫീച്ചർ' അവതരിപ്പിക്കാൻ ആപ്പിൾ

JUNE 10, 2025, 5:12 AM

എയർപോഡുകൾക്കായി ആപ്പിൾ ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷൻ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.  പ്രമുഖ ടെക് വെബ്‌സൈറ്റായ 9to5Mac ന്റെ റിപ്പോർട്ട് പ്രകാരം, ഉപയോക്താക്കൾക്ക് അവരുടെ ഐഫോണിലോ ഐപാഡിലോ ഫോട്ടോ എടുക്കാൻ എയർപോഡുകളുടെ സ്റ്റെം ടാപ്പ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചറും ആപ്പിൾ പരീക്ഷിച്ചുവരികയാണ്. 

ഇന്ന് മുതൽ ജൂൺ 13 വരെ നടക്കുന്ന ആപ്പിളിന്റെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ എയർപോഡുകൾ ഷോയിലെ താരമാകുമെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു.

എല്ലാവർഷവും നടത്തുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസ് സാധാരണയായി iOS, macOS പോലുള്ള സോഫ്റ്റ്‍വെയര്‍ പ്ലാറ്റ്ഫോമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.

vachakam
vachakam
vachakam

എന്നാൽ ഇത്തവണ സ്ലീപ്പ് ഡിറ്റക്ഷൻ, ഹാൻഡ്സ്-ഫ്രീ ക്യാമറ നിയന്ത്രണങ്ങൾ പോലുള്ള പുതിയ ഫീച്ചറുകളോടെ എയർപോഡ്സിന് കാര്യമായ മികവ് നൽകാനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷൻ ഫീച്ചർ സ്വതന്ത്രമായി പ്രവർത്തിക്കുമോ അതോ ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പിൾ വാച്ചുമായി ബന്ധിപ്പിക്കേണ്ടിവരുമോ എന്നത് വ്യക്തമല്ല. എങ്കിലും ഉറങ്ങുന്നതിനുമുമ്പ് പാട്ട് കേൾക്കുന്നവർക്ക് സഹായകമാകും പുതിയ ഫീച്ചർ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam