പാര്‍ട്ടി ഫണ്ടിന് ഇഡിയുടെ പൂട്ട്: കൂപ്പണടിച്ച് ജനങ്ങളിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ്

MARCH 26, 2024, 5:51 AM

തിരുവനന്തപുരം: പ്രചാരണത്തിന് പണമില്ലാതെ കോണ്‍ഗ്രസ്. പാര്‍ട്ടി ഫണ്ടിന് ഇഡി പൂട്ടിട്ടതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം വന്ന കേന്ദ്രത്തിന്റെ കടുത്ത നടപടിയാണ് മുമ്പില്ലാത്തത്ര പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ തള്ളിവിട്ടത്.

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഹൈകമാന്‍ഡ് വകയായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സ്ഥിതിയാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് നിശ്ചിത തുക ഹൈകമാന്‍ഡ് നല്‍കിയിരുന്നു. അതേസമയം  പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളിലേക്കിറങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.

തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി പ്രചാരണ സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. പ്രതിപക്ഷത്തിന്റെ കൈകള്‍ കെട്ടിയിട്ട കേന്ദ്ര നടപടി ജനങ്ങളോട് വിശദീകരിക്കാനും അവരുടെ പിന്തുണ തേടാനുമാണ് തീരുമാനം. മണ്ഡലംതലത്തില്‍ കൂപ്പണ്‍ അടിച്ച് പിരിവ് നടത്താന്‍ കെ.പി.സി.സി താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലം തലങ്ങളില്‍ പ്രചാരണത്തിനുള്ള പണം കൂപ്പണ്‍ പിരിവിലൂടെയും സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയിലും കണ്ടെത്താനാണ് നിര്‍ദേശം. ഇതോടൊപ്പം മണി ചാലഞ്ച് നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam