പത്തനംതിട്ട: കേരളത്തിൽ ബിജെപി വളരാൻ തുടങ്ങുകയാണെന്ന് അനിൽ ആന്റെണി. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാകുമെന്നും അനിൽ ആന്റണി പ്രതികരിച്ചു.
ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് തവിട് പൊടിയാകും. കോൺഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല. മോദിയുടെ വീക്ഷണത്തിനൊപ്പം നിൽക്കാനാണ് പത്മജച്ചേച്ചി ബിജെപിയിൽ ചേർന്നത്.
മറ്റൊന്നിനും വേണ്ടിയും ആരും ബിജെപിയിൽ ചേരാറില്ല. കോൺഗ്രസിന് വലിയ പരാജയം സംഭവിക്കാൻ പോവുകയാണ്.
മുൻ സർക്കാരുകൾ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്.
പത്മജയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്