ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

MAY 30, 2025, 3:23 AM

കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.  ഇന്നലെ രാത്രി 11:45ഓടെ കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു അപകടം.

തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡിൽ അഡ്വ.എബ്രഹാം സാംസണിൻറെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്.

രാത്രി രോഗിയുമായി വന്ന ആംബുലൻസ് പുതിയകാവ് ഭാഗത്ത് വെച്ച് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

vachakam
vachakam
vachakam

റോഡിൽ തലയടിച്ചാണ് യുവാവ് വീണത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

ബംഗളൂരുവിലെ ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോകും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam