തൃശൂർ: പൊലീസ് കോൺസ്റ്റബിന്റെ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കൽ ടെസ്റ്റിനായി ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു.
മുറ്റിച്ചൂർ റോഡ് കുരുട്ടിപ്പറമ്പിൽ സുരേഷിന്റെയും കവിതയുടെയും മകൾ ആദിത്യ (22)യാണ് കുഴഞ്ഞുവീണു മരിച്ചത്.
ഇന്നലെ രാവിലെ 7.15ന് തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂട്ടികാരികളോടൊപ്പം പരിശീലനത്തിനിടെയാണ് യുവതി കുഴഞ്ഞുവീണത്.
ഉടൻ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നാട്ടിക എസ്എൻ കോളജിലെ ബിഎസ്സി (മാത്സ്) ബിരുദധാരിയാണ്. സഹോദരി: അപർണ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
