സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

OCTOBER 28, 2025, 1:38 AM

വാഷിംഗ്ടൺ: ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് കോൺഗ്രസിനോട് സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എവററ്റ് കെല്ലി, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് 'ക്ലീൻ കോൺടിന്യൂയിംഗ് റെസല്യൂഷൻ' പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

'രാഷ്ട്രീയ കളികൾക്ക് പകരം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് നേതാക്കൾ ശ്രദ്ധിക്കേണ്ടത്. വേതനം കിട്ടാതെ ഭക്ഷ്യബാങ്കുകളിൽ വരി നിൽക്കുന്ന ജീവനക്കാരെ കാണുന്നത് ദേശീയ അപമാനമാണ്.'കെല്ലി പറഞ്ഞു:

ഡെമോക്രാറ്റുകൾ ആഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യസഹായങ്ങൾ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്, എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇതിൽ ഇളവ് കാണിച്ചിട്ടില്ല.

vachakam
vachakam
vachakam

820,000 ഫെഡറൽ, ഡി.സി. സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന AFGE, ട്രംപ് ഭരണകൂടത്തിനെതിരെ ഷട്ട്ഡൗൺ സംബന്ധിച്ച നിരവധി കേസുകളും നൽകിയിട്ടുണ്ട്. യൂണിയൻ സർക്കാർ ഉടൻ തുറക്കുകയും വേതനം നഷ്ടപ്പെട്ട എല്ലാ ജീവനക്കാർക്കും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.

സെനറ്റിൽ ബിൽ പാസാക്കാൻ 60 വോട്ടുകൾ ആവശ്യമായിടത്ത് ഇതുവരെ 12 തവണ പരാജയപ്പെട്ടിട്ടുണ്ട്. ഷട്ട്ഡൗൺ ഒരു മാസം പിന്നിടുമ്പോഴും പാർട്ടികൾ തമ്മിൽ ധാരണയിലാകാനുള്ള സൂചനകളൊന്നുമില്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam