മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

OCTOBER 28, 2025, 7:40 AM

തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2025 ജനുവരി 1നും ഒക്ടോബർ 31നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന ‘മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എ.എ.വൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം.

ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ നവംബർ 1 മുതൽ 19 നകം സമർപ്പിക്കണം.

vachakam
vachakam
vachakam

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷൻ മുഖാന്തിരം നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ വിശദാംശങ്ങൾക്കും www.kswcfc.org സന്ദർശിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam