തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻറുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. 67-ാമത് സ്കൂൾ കായിക മേള ഇന്ന് അവസാനിക്കും.
19,310 കുട്ടികളാണ് കായിക മേളയിൽ പങ്കെടുത്തത്. അതേസമയം മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സൻമനസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു.
കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തിൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
