തിരുവനന്തപുരം: സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നെല്ലിമൂട് എല്‍പി സ്കൂളിലെ ബസാണ് ബാലരാമപുരത്ത് വച്ച് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബസിന് പിന്നില്‍ മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.
സ്കൂളിലേക്ക് പോകുന്ന വഴി കുട്ടികളെ കയറ്റാന്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് ബസിന്റെ പുറകില്‍ തമിഴ്നാട്ടില്‍ നിന്ന് വന്ന മിനിലോറി ഇടിച്ച് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
