രണ്ട് വിവാഹം കഴിച്ച യുവാവും വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം മാളയില്‍

APRIL 25, 2026, 6:31 AM

തൃശൂര്‍: മാളയില്‍ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ ബന്ധവും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വെണ്ണൂര്‍ സ്വദേശിനിയായ മില്‍നയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് കാണാതായത്. മില്‍നയുടെ വിവാഹം നിശ്ചയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു തിരോധാനം. തുടര്‍ന്ന് ബന്ധുക്കള്‍ മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശനിയാഴ്ചയാണ് ശ്രീജിത്തിന്റെ വീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ളതാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ച്, ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ശ്രീജിത്തിനെ മില്‍നയ്‌ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam