വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

DECEMBER 20, 2024, 5:06 AM

കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്മാൻ യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി യു.എ.ഇ, എസ്.എ.എം ബഷീർഖത്തർ, സി.കെ.വി യൂസുഫ് മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര കുവൈത്ത്, സി.വി.എം വാണിമേൽ യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള സൗദി, അബ്ദുന്നാസർ നാച്ചി ഖത്തർ, അസൈനാർബഹ്‌റൈൻ, ഡോ. മുഹമ്മദലി ജർമ്മനി, ഷബീർ കാലടിസലാല എന്നിവർ സെക്രട്ടറിമാരുമാണ്.

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്‌നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്മാൻ (ഓസ്‌ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്‌പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്‌സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്മാൻ (തായ്‌ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

യു.എ. നസീർ 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam