മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു; യുവതി കസ്റ്റഡിയിൽ

OCTOBER 13, 2026, 9:17 PM

കൊല്‍ക്കത്ത:  മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. ഒരു സ്ത്രീ കത്തി ഉപയോഗിച്ച് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ പറയുന്നത്. 

ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്ക് മുമ്പില്‍ വെച്ച് മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. പരാതിക്ക് പിന്നാലെ 33 കാരിയായ അനസൂയ സാഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കയ്യില്‍ കത്തിയുമായി മമത ബാനർജിയെ സമീപിച്ചാണ് സ്ത്രീ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഡോല സെൻ മൊഴി നൽകി.  കാളിഘട്ടിലെ മിലാൻ സംഘ് ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മമത ബാനർജി പോകുമ്പോഴായിരുന്നു സംഭവം.

vachakam
vachakam
vachakam

അതേസമയം മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും തൃണമൂൽ നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ള വസതിക്ക് സമീപത്തേക്ക് ഒരാൾക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ നേതാക്കൾ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam